ഹോം സ്റ്റേ ബിസിനസ്സ് എന്നു കേൾക്കുമ്പോൾ അത് ശരിക്കുമൊരു ബിസിനസ്സ് ആണോ എന്ന് തോന്നിയേക്കാം. അതെ, ഹോം സ്റ്റേ, അഥവാ നിങ്ങളുടെ വീട്ടിൽ അതിഥികളെ പാർപ്പിക്കുന്ന ഒരു ബിസിനസ്സ് ഇപ്പോൾ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ്, പ്രത്യേകിച്ച് കേരളം പോലുള്ള ടൂറിസം മേഖലകൾ അധികമായിട്ടുള്ള ഒരു സ്റ്റേറ്റിൽ. ടൂറിസ്റ്റുകൾ ഇവിടെ വരുന്നത് ഈ ഒരു സ്ഥലം ആസ്വദിക്കാനും ഇവിടത്തെ അനുഭവം തേടിയുമൊക്കെയാണ്. ഇവിടെയാണ് ഹോം സ്റ്റേ ബിസിനസ്സ് പ്രസക്തമാകുന്നത്. ഈ ബിസിനസ്സ് മോഡലിനെ കുറിച്ച് കൂടുതൽ അറിയാം ഈ കോഴ്സിലൂടെ.
ഒരു ബിസിനസ് ആരംഭിക്കുക എന്നു പറയുന്നത് ചെറിയ കാര്യമല്ല. അതിനു വേണ്ടി പല റിസേർച്ചുകളും മറ്റും നമുക്ക് നടത്തേണ്ടി വരും. പ്രത്യേകിച്ച് അതിനു വേണ്ടുന്ന ക്യാപിറ്റൽ അഥവാ മുതൽമുടക്ക് , ആവശ്യമായ സൗകര്യം, ആൾബലം അഥവാ മാൻപവർ , എന്തൊക്കെ റോ മെറ്റീരിയൽസ് (അസംസ്കൃത വസ്തുക്കൾ) വേണ്ടി വരും, അതിന് വേണ്ടുന്ന ഗതാഗത സൗകര്യം (ട്രാൻസ്‌പോർട്ടേഷൻ), അതിനെ പ്രോസസ്സ് ചെയ്യാനുള്ള സമയം, എന്നിങ്ങനെ പലതും.
എന്നാൽ മേല്പറയുന്ന പല കാര്യങ്ങളും ഹോം സ്റ്റേ ബിസിനെസ്സിന് ആവശ്യമില്ല അല്ലെങ്കിൽ വളരെ മിതമായ അളവിൽ മാത്രം ആവശ്യമുള്ളവ ആയിരിക്കും. ഈ കോഴ്സ് നിങ്ങളുടെ ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി ഡീറ്റെയ്ൽഡ് ആയിട്ട് പറഞ്ഞു തരും. അതിനായി കേരളത്തിൽ വിജയകരമായി ഒരു ഹോം സ്റ്റേ ബിസിനസ്സ് നടത്തുന്ന പ്രമുഖ വ്യക്തിയെ നിങ്ങളുടെ മെൻറ്റർ ആയി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ കുറേ വര്ഷങ്ങളായി ഈ ബിസിനസ് നടത്തി വരികയാണ്.
ഈ ബിസിനസിനെ കുറിച്ചുള്ള എല്ലാ വിശദമായി - അത് ആരംഭിക്കാൻ നേരത്തുള്ള നിയമാശ്രിതമായ അഥവാ ലീഗൽ പ്രോസസ്സ് (ബിസിനസ് രജിസ്റ്റർ ചെയ്യുക, മറ്റ് പ്രാദേശിക നിയമങ്ങൾ പാലിക്കുക എന്നിങ്ങനെ ഉള്ളവ) വശങ്ങൾ ഉൾപ്പടെ എല്ലാം ഈ കോഴ്‌സിൽ നിങ്ങൾക്ക് മനസ്സിലാവാൻ സാധിക്കും. ഇതുവഴി നിങ്ങൾക്ക് ഒരു ഹോം സ്റ്റേ ബിസിനസ്സ് സ്വയം തുടങ്ങാൻ ആവശ്യമായ എല്ലാ അറിവും ലഭിക്കും എന്ന് നിസ്സംശയം പറയാം. അതുകൂടാതെ, ഒരു ഹോം സ്റ്റേ ബിസിനസ്സ് ആരംഭിക്കുമ്പോൾ നിങ്ങൾക്ക് കിട്ടാവുന്ന സർക്കാർ വക ആനുകൂല്യങ്ങളും ലോൺ സൗകര്യങ്ങളും എന്തൊക്കെ എന്ന് മനസ്സിലാക്കാം.
ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
ആകെ കോഴ്‌സ് ദൈർഘ്യം
1Hrs 47Min
പാഠങ്ങളുടെ എണ്ണം
15 വീഡിയോകൾ
നിങ്ങൾ എന്തു പഠിക്കും?
Completion Certificate